പാറക്കൂട്ടങ്ങൾക്കിടയിൽ കണ്ടെത്തിയ വിചിത്ര ജീവിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മാർവൽ ചിത്രകഥയിലെ വില്ലൻ കഥാപാത്രം വെനത്തിനോടാണ് ഈ ജീവിക്ക് സാദ്യശ്യം.യിലെ അന്യഗ്രഹത്തിൽ നിന്നെത്തിയ വില്ലനാണ് വെനം.
19 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ പാറപ്പുറത്തിരുന്ന് ചലിക്കുന്ന വിരപോലുള്ള കറുത്ത ജീവിയെ കാണാം. അവിടെയുണ്ടായിരുന്നവർ കത്തി വച്ച് വരത്തിട്ടും ജീവി വീണ്ടും കൂടിച്ചേരുന്നതും ദ്യശ്യങ്ങളിൽ വ്യക്തമാണ്.
ജീവിയുടെ ഈ പ്രത്യേകതകളാണ് ഇതിനെ വെനത്തോട് താരതമ്യം ചെയ്യാൻ ആളുകളെ പ്രേരിപ്പിച്ചത്. 19.5 മില്യൺ ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടു കഴിഞ്ഞു. അന്യഗ്രഹജീവിയാണോ ഇതെന്നും പലരും സംശയം പ്രകടിപ്പിച്ചു.
Anybody know what this is? pic.twitter.com/B2dQLTm4td
— Ty No (@dshortmun) April 2, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക