ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് പ്രിയ പരമ്പരകൾ നിറഞ്ഞ സായാഹ്നങ്ങളുമായി അവർ കുറച്ചു നാളത്തേക്ക് എത്തുന്നില്ലെങ്കിലും, ലോക നന്മക്കായി പലയിടങ്ങളിൽ നിന്നായി അവർ പാടുകയാണ്. ചലച്ചിത്ര പിന്നണി ഗായകരും നടൻ മോഹൻലാലും ‘ലോകം മുഴുവൻ സുഖം പകരാനായി’ ആലപിച്ച ശേഷം സീരിയൽ താരങ്ങളും അണിനിരക്കുന്നു.
പൂർണ്ണമായും തങ്ങളുടെ വീടുകളിൽ ഇരുന്ന് പാടി പിന്നീട് എഡിറ്റ് ചെയ്തു ചേർത്ത ഗാനങ്ങളാണിത്.
കെ.ബി. ഗണേഷ്കുമാർ, രാജീവ് രംഗൻ, ബീന ആന്റണി, സോനനായർ, മനോജ് കുമാർ, അനു ജോസഫ്, ഫസൽ റാസി, മഹാലക്ഷ്മി, സംഗീതശിവൻ, പ്രദീപ് ചന്ദ്രൻ, സൗപർണിക, ഗൗരി കൃഷ്ണൻ, ഉമാനായർ തുടങ്ങിയവരാണ് ആലാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക