സംസ്ഥാനത്തെ എല്ലാ നേട്ടങ്ങളുടെയും ക്രെഡിറ്റ് ജനങ്ങള്‍ക്ക് അവകാശപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ജനങ്ങള്‍ പാലിച്ചു.
സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെടാന്‍ ഇത് ഇടയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. രോഗബാധിതരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്നുണ്ടെന്നും സംസ്ഥാനത്ത് നിലനില്‍ക്കുന്ന നിയന്ത്രണങ്ങളില്‍ വിട്ടു വീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക