കൊവിഡ് ഭീതിയൊഴിഞ്ഞാൽ ഷെയിൻ നിഗം ചിത്രം ‘വെയിൽ’ തിയറ്ററുകളിലേക്ക്. ‘വലിയ പെരുന്നാള്‍’ എന്ന സിനിമക്ക് ശേഷം തിയറ്ററുകളിലെത്തുന്ന ഷെയിന്‍ നിഗം ചിത്രം കൂടിയാണ് വെയില്.
നവാഗതനായ ശരത്താണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.ജോബി ജോർജ്ജാണ് നിർമ്മാണം.പല കാലങ്ങളിലൂടെയുള്ള കഥ പറഞ്ഞു പോകുന്ന വെയിലിൽ പല ഗെറ്റപ്പുകളിലാണ് ഷെയിന്‍ അവതരിപ്പിക്കുന്ന കഥാപാത്രം എത്തുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഷെയിൻ മുടി മുറിച്ചത് വിവാദമായിരുന്നു.ചിത്രീകരണ വേളയിൽ തന്നെ ഷെയ്നും ചിത്രത്തിന്റെ നിർമ്മാതാവുമായ ജോബി ജോര്‍ജ്ജും തമ്മിലുണ്ടായ തർക്കങ്ങൾ വാർത്താപ്രാധാന്യം നേടിയിരുന്നു.
നിര്‍മ്മാതാക്കളുമായുണ്ടായ വാക്ക് തര്ക്കങ്ങളളുടെ ഫലമായി ചിത്രങ്ങളിൽ അഭിനയിക്കുന്നതിൽനിന്നും ഷെയ്നിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഒടുവില്‍ താരം നഷ്ടപരിഹാരത്തുക നല്‍കുകയും ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയും താരസംഘടന അമ്മയും തമ്മില്‍ നടത്തിയ സമവായ ചര്‍ച്ചകള്‍ക്കൊടുവിലാണ് വെയില് ചിത്രീകരണം പൂര്‍ത്തിയായത്.
ഇരുട്ടില്‍ പുകവലിക്കുന്ന ഷെയ്നിന്റെ ചിത്രമുള്ള വെയിലിന്റെ പോസ്റ്റർ ഏതാനും ദിവസനങ്ങൾക്ക് മുൻപാണ് റിലീസായത്.ഷെയ്നിനൊപ്പം ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. ഗുഡ്വില് എന്റര്ടെയിന്മെന്റ്സ് ആണ് വിതരണം.മാര്‍ച്ചില്‍ രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങുന്നതിന് മുൻപാണ് ‘വെയിലി’ന്റെ ചിത്രീകരണം പൂര്‍ത്തിയായതെന്നാണ് ദ് ക്യൂ റിപ്പോർട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക