കരുനാഗപ്പള്ളി : ചാരായം വാറ്റുന്ന വീഡിയോ ദൃശ്യം ടിക്ടോക്കില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും പിടിയിലായി. ചവറ തെക്കുംഭാഗം സ്വദേശിയായ ദീപക്കാണ് പിടിയിലായത്. സംഭവത്തില്‍ നേരത്തെ രണ്ട് ആര്‍എസ്എസ് നേതാക്കളെ പിടികൂടിയിരുന്നു. ഇവര്‍ക്ക് വാറ്റുന്നതിന് സൗകര്യങ്ങള്‍ ഏര്‍പ്പാട് ചെയ്തു കൊടുത്തതിനാണ് ദീപക്കിനെ പിടികൂടിയത്. കരുനാഗപ്പള്ളി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ പി മോഹനും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അംഗമാണ് ദീപക്. ഒന്നും രണ്ടും പ്രതികളായ ചവറ തെക്കുംഭാഗം സ്വദേശികളായ ആര്‍എസ്എസ് പ്രവര്‍ത്തകരായ സനുരാജിനെയും ജയമോഹനെയുമാണ് കഴിഞ്ഞ ദിവസം എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതോടെ ദീപക്കിന്റെ പങ്കും തെളിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക