മലയാള സിനിമയില്‍ സഹനടനായും സഹോദരനായും അതിഥിതാരമായുമെല്ലാം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് കൃഷ്ണപ്രസാദ്. സിനിമകള്‍ക്കുമപ്പുറം കൃഷ്ണപ്രസാദിന്റെ കൃഷിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ ചലച്ചിത്ര ലോകത്ത് ഇടംപിടിച്ചിരുന്നു. മണ്ണിലറങ്ങി അധ്വാനിക്കുന്ന ഈ സിനിമാതാരത്തിന്റെ വാര്‍ത്ത കണ്ട് പ്രശംസയുമായ് എത്തിയിരിക്കുകയാണ് യുവനടന് ഉണ്ണി മുകുന്ദന്. ഒരു സിനിമാ നടന് ഇങ്ങനെയൊക്കെ ചെയ്യാന്‍ സാധിക്കുമോ എന്ന അമ്പരപ്പും പങ്ക് വെച്ച് കൊണ്ടാണ് ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഇത്രയും വലിയ ജനപ്രീതി നേടിയ നടന്റെ ഈ ജീവിത ശൈലിയും ഇപ്പോഴത്തെ ഒരു രസത്തെയും കുറിച്ച് വായിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നിയതായ് ഉണ്ണി മുകുന്ദന് പറഞ്ഞു. ‘ഇപ്പോഴും നേരിട്ട് മണ്ണിലേക്ക് ഇറങ്ങി, വെയിലത്ത് കൂടെയുള്ള ജോലിക്കാരുടെ കൂടെ കൃഷിചെയ്യുന്ന മലയാള സിനിമയുടെ ഏക നടൻ. ഒരു സിനിമ നടന് ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ എന്നൊരു ചോദ്യത്തിന് ഉത്തരം കിട്ടി.’ ഉണ്ണി മുകുന്ദന് പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക