വാഷിംഗ്ടണ്‍: കൊവിഡ് 10 ലൈംഗിക ബന്ധത്തിലൂടെ പകരില്ലെന്ന കണ്ടെത്തലുമായി യുഎസ് ഗവേഷകര്‍ രംഗത്ത്. ശുക്ലത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യമില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്റ്റെര്‍ലിറ്റി എന്ന ജേണലില്‍ ഇവരുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏതൊക്കെ ശരീരസ്രവങ്ങളിലൂടെയാണ് കൊറോണ പകരുന്നതെന്ന് നടത്തിയ ഗവേഷണത്തിലാണ് ഇത്തരത്തിലൊരു കണ്ടെത്തലുമായി യൂട്ട സര്‍ലകലാശാലയിലെ ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. രോഗം ബാധിച്ച ഒരു സംഘം ചൈനീസ് യുവാക്കളെയാണ് പഠനത്തിന് ഉപയോഗിച്ചത്.
എന്നാല്‍ ഗവേഷകര്‍ നടത്തിയത് പ്രാഥമികമായ പഠനം മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സമഗ്രമായ പഠനറിപ്പോര്ട്ടല്ലാത്തതിനാല് ഇതിന്റെ ആധികാരികതയെക്കുറിച്ച് വിമര്‍ശനമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക