ഇന്ത്യൻ എംയുവി വിപണിയിലെ രാജാവ് ടൊയോട്ട ഇന്നോവയ്ക്ക് ഇരുട്ടടിയുമായി കിയയുടെ കാര്‍ണിവല്‍ എത്തിയത്. ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്സ്പോയിൽ കിയ മോട്ടോർസ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നമായ പ്രീമിയം കാർണിവൽ എംപിവിയെ പുറത്തിറക്കിയത്. വിപണിയില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് വാഹനത്തിന്റെ നാലാം തലമുറ പുറത്തിറക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് കിയ മോട്ടോഴ്സ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്സ്പോയിൽ കിയ മോട്ടോർസ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നമായ പ്രീമിയം കാർണിവൽ എംപിവിയെ പുറത്തിറക്കി. ഇന്ത്യൻ വിപണിയിൽ നിന്ന് മികച്ച പ്രതികരണമാണ് എന്നാണ് വില്‍പ്പന കണക്കുകള്‍. രാജ്യത്ത് വിൽപ്പനയ്ക്കെത്തിയതിന് ശേഷം വെറും മൂന്ന് മാസത്തിനുള്ളിൽ മൊത്തം 3,000 കാർണിവലുകൾ വിൽക്കാൻ കിയയ്ക്ക് കഴിഞ്ഞു. മാർച്ചിൽ മാത്രം 1,117 യൂണിറ്റ് പ്രീമിയം എംപിവി കമ്പനി വിപണിയിൽ എത്തിച്ചു. 24.95 ലക്ഷം മുതൽ 33.95 ലക്ഷം വരെയാണ് കാർണിവലിന്റെ വില.
പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭിക്കുന്ന കാർണിവലിന് 7, 8, 9 എന്നിങ്ങനെ മൂന്ന് സീറ്റിംഗ് ഓപ്ഷനുകളാണ് കിയ നൽകിയിരിക്കുന്നത്. ബേസ് പ്രീമിയം പതിപ്പിൽ 7 അല്ലെങ്കിൽ 8 ആയിരിക്കും. 7 അല്ലെങ്കിൽ 9 സീറ്റ് ഫോർമാറ്റിൽ ആണ് പ്രസ്റ്റീജ് എത്തുന്നത്. അതേസമയം ഏറ്റവും ഉയർന്ന പതിപ്പായ ലിമോസിൻ 7-സീറ്റർ ആയിരിക്കും.
ബിഎസ് 6 നിലവാരത്തിലുള്ള 2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന്റെ ഹൃദയം. 3,800 rpm -ൽ പരമാവധി 200 എച്ച്പി കരുത്തും 1,500 മുതൽ 2,750 rpm -ൽ 440 എൻഎം ടോർക്കും ഈ എഞ്ചിന് ഉല്‍പ്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സാണ് ട്രാന്സ്മിഷന്.
അടിസ്ഥാന വകഭേദമായ പ്രീമിയത്തിൽ (ഏഴ്, എട്ട് സീറ്റുകളിൽ ലഭിക്കും) ടച്ച് സ്ക്രീ ഇൻഫോടൈൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലെ, ക്രൂസ് കൺട്രോൾ, പുഷ് ബട്ടൻ സ്റ്റാർട്ട്, 18 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. രണ്ടാമത്തെ വകഭേദമായ പ്രസ്റ്റീജിൽ എൽഇഡി പ്രൊജക്റ്റർ ഹെഡ്ലാംപ്, ഐസ് ക്യൂബ് എൽഇഡി ഫോഗ് ലാംപ്, എൽഇഡി ടെയിൽ ലാംപ്, ഡ്യുവൽ പാനൽ ഇലക്ട്രിക് സൺറൂഫ്, കോർണർ ബ്രേക്ക് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഏഴ്, ഒമ്പത് സീറ്റ് വകഭേദങ്ങളിൽ പ്രസ്റ്റീജ് ലഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക