ഫേസ്ബുക്കിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 11,52,087 പേരാണ് ഫേസ്ബുക്കില്‍ പിണറായി വിജയനെ പിന്തുടരുന്നത്.
പിണറായി വിജയന് എന്ന പേജിന് 10,67,397 പേരുടെ ലൈക്കുമുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് 10,62,552 പേര് ഫോളോവേഴ്സായും പേജിന് 10,64,667 പേരുടെ ലൈക്കുമുണ്ട്.
കൊവിഡ് കാലത്ത് ഒരുലക്ഷത്തോളം ആളുകളാണ് പിണറായി വിജയനെ ഫോളോ ചെയ്യാന്‍ തുടങ്ങിയത്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം നിരവധിപ്പേരാണ് ഫേസ്ബുക്കിലൂടെ കാണുന്നത്.
2013 നവംബര്‍ 17നാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പേജ് ആരംഭിക്കുന്നത്. അതേസമയം 2010 ഫെബ്രുവരി 24നാണ് ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് ആരംഭിച്ചത്.
പത്ത് ലക്ഷത്തില്‍ താഴെയായിരുന്നു പിണറായി വിജയന്റെ ഔദ്യോഗിക പേജിന്റെ ലൈക്കുകള്‍. എന്നാല്‍, കൊവിഡ് കാലത്ത് ദിനംപ്രതിയുള്ള വാര്‍ത്താസമ്മേളനം ആരംഭിച്ചതോടെ പേജ് ഫോളോവേഴ്സിന്റെ എണ്ണവും കുതിച്ചുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക