ലോക്ക്ഡൗണ്‍ കാലത്ത് ശരീരം നന്നാക്കാനും നന്നായി നിലനിര്‍ത്താനുമായി താരങ്ങൾ ശ്രദ്ധ ചെലുത്തുന്നുണ്ട്. വര്‍ക്ക് ഔട്ടിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്. അങ്ങനെ കഴിഞ്ഞ ദിവസം വെെറലായ ചിത്രമായിരുന്നു നടന് ധ്യാന്‍ ശ്രീനിവാസന്റേത്.
ഇപ്പോഴിതാ തന്റെ മാറ്റത്തിന് പിന്നിലെ കാരണം ധ്യാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഹോട്ടല്‍ ഒക്കെ പൂട്ടിയല്ലോ. അപ്പോ വീട്ടില്‍ ഉള്ള ഫുഡ് ആണേ. അതും അച്ഛന്റെ കൂടെ ഇരുന്ന് കഴിക്കുമ്പോള്‍ കൂടുതല്‍ കഴിച്ചാല്‍ പുള്ളി ഒരു വൃത്തികെട്ട നോട്ടം നോക്കും. അങ്ങനെ ഇങ്ങനെയായി. ചോദിച്ചാ വര്‍ക്കൗട്ട്, ഡയറ്റ് എന്നൊക്കെ പറയും. എന്നായിരുന്നു ധ്യാന്‍ കമന്റ് ചെയ്തത്. ഇതും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
കേരളത്തില്‍ ഹിറ്റായി മാറിയ തെലുങ്ക് ചിത്രം ‘ഏജന്റ് സായി ശ്രീനിവാസ ആത്രേയ’യില്‍ ധ്യാന്‍ ശ്രീനിവാസന് നായകനായെത്തും. താന്‍ സിനിമയുടെ ഭാഗമാകുന്ന വിവരം ധ്യാന്‍ തന്നെ ടെെംസ് ഓഫ് ഇന്ത്യയോട് സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നവീന്‍ പൊളിഷെട്ടി നായകനായെത്തിയ ചിത്രം സായി ശ്രീനിവാസ ആത്രേയ എന്ന ഡിറ്റക്ടീവിന്റെ കഥയാണ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക