പംകിൻ എന്ന് ഇംഗ്ലീഷിൽ വിളിക്കുന്ന മത്തൻ ബൃംഹിത ഫലം എന്നാണ് സംസ്കൃതത്തിൽ അറിയപ്പെടുന്നത് , കുക്കുർ ബിറ്റേസി സസ്യ കുലത്തിൽ പെട്ടതാണ് മത്തങ്ങ . മെക്സിക്കായാണ് ജന്മദേശം . വർഷ മത്തൻ വേനൽ മരത്തൻ എന്നി രണ്ടിനങ്ങളാണ് പ്രധാനമായി മത്തനിൽ കാണുന്നത് .
കേരളത്തിലെ കാലാവസ്ഥയനുസരിച്ച് നാല് സീസണുകളിൽ മത്തൻകൃഷി ആരംഭിക്കാം . ജനവരി – മാർച്ച് , ഏപ്രിൽ – ജൂൺ , ജൂൺ – ആഗസ്ത് , സപ്തംബർ – ഡിസംബർ എന്നീ സമയങ്ങളാണ് മത്തന് അനുയോജ്യം . മഴക്കാലത്ത് കൃഷി ചെയ്യുമ്പോൾ മേയ് , ജൂൺ മാസയളവിലെ ആദ്യത്തെ 2-3 മഴയ്ക്ക് ശേഷം വിത്ത് നടാവുന്നതാണ് . കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത അമ്പിളി ( പരന്നുരുണ്ട , ഇടത്തരം വലിപ്പമുള്ള 4 – 5 കിഗ്രാം .തൂക്കം ) കായ്കൾ , കാമ്പിന് മഞ്ഞനിറം ) , സുവർണ ( ഇടത്തരം വലിപ്പമുള്ള പരന്നുരുണ്ട കായ്കൾ , കാമ്പിന് ഓറഞ്ച് നിറം ) സരസ് ( നീണ്ടുരുണ്ട് ചെറിയ കായ്കളുള്ള ഇനം, കാമ്പിന് ഓറഞ്ച് നിറം ) , സൂരജ് എന്നീ ഇനങ്ങളിൽപ്പെട്ട മത്തനുകളാണ് പ്രധാനമായും കേരളത്തിൽ കൃഷി ചെയ്യുന്നത് .
ഇവയ്ക്കു പുറമെ അർക്കാ സൂര്യമുഖി ( ഉരുണ്ട ചെറിയ കായ്കളുള്ള ( 1 – 2 കിഗ്രാം ) ഇനം ) , അർക്ക ചന്ദ്രൻ എന്നീ ബാംഗ്ലൂർ ഇനങ്ങളും ; കോ – 1 , കോ – 2 തുടങ്ങിയ തമിഴ്നാട് ഇനങ്ങളും , നാഷണൽ സീഡ്സ് കോർപ്പറേഷൻ വിപണനം ചെയ്യുന്ന പൂസാ വിശ്വാസ് , യെല്ലോ ഫ്ലഷ് , സോളമൻ , ബഡാമി എന്നീ ഇനങ്ങളും ലഭ്യമാണ് . പന്തലിലല്ലാതെ നിലത്ത് പടർത്തി വളർത്തുന്ന മത്തൻ ജീവകം എ കൂടുതലായി അടങ്ങിയ ഒരു പച്ചക്കറിയാണ്. വിളവെടുപ്പിന് ശേഷം വളരെക്കാലം സൂക്ഷിച്ച് വയ്ക്കാൻ കഴിയും എന്നുള്ളതാണ് മറ്റ് ഒരു സവിശേഷത .
കൃഷിരീതി – ഒരു സെന്റ് സ്ഥലത്ത് കൃഷി നടത്തുവാൻ 4 – 6 ഗ്രാം വിത്ത് മതി . കിളച്ച് നിരപ്പാക്കി കുമ്മാനം നൽകി തയ്യാറാക്കിയ സ്ഥലത്ത് ഒരാഴ്ചകഴിഞ്ഞ് അടിവളം കൊടുത്ത് വിത്ത് നടാം . 30 – 45 സെന്റീ മീറ്റർ ആഴത്തിലും , 60 സെന്റിമീറ്റർ വ്യാസത്തിലും ഉള്ള കുഴികൾ രണ്ട് മീറ്റർ അകലത്തിൽ എടുത്ത് കുഴികളിൽ കാലിവളവും, രാസവളവും, മേൽമണ്ണും കൂട്ടികലർത്തിയ മിശ്രിതം നിറക്കണം .
കുഴി ഒന്നിന് നാലോ അഞ്ചോ വിത്ത് വീതം പാകാം. വിത്തുകൾ മുളച്ചുകഴിഞ്ഞാൽ രണ്ടാഴ്ചയ്ക്കു ശേഷം ആരോഗ്യമില്ലാത്ത പടികൾ നീക്കം ചെയ്ത് കുഴി ഒന്നിൽ 3 ചെടികൾ വീതം നിലനിർത്തണം . ആരോഗ്യമുള്ള രണ്ട് കൾ നിർത്തി ബാക്കിയുള്ളവ പറിച്ചുകളയാം . വിത്ത് മുളച്ച് വളി വീശുമ്പോഴും പൂവ് വിരിയുന്ന സമയത്തും ഒരുകിലോ കപ്പലണ്ടി പിണ്ണാക്ക് വളമായി നൽകാം . ഒരു സെന്റ് സ്ഥലത്ത് നിന്ന് 120 കിലോ വരെ വിളവ് ലഭിക്കും . പരിചരണം വളർച്ചയുടെ ആദ്യകാലഘട്ടത്തിൽ 3 – 4 ദിവസത്തെ ഇടവേളകളിൽ നനയ്ക്കണം
വളർച്ചയുടെ ആദ്യകാലഘട്ടത്തിൽ 3 – 4 ദിവസത്തെ ഇടവേളകളിൽ നനയ്ക്കണം . പൂവിടുമ്പോഴും കായ്ക്കുമ്പോഴും ഒന്നിടവിട്ട ദിവസങ്ങളിൽ നനക്കേണ്ടതാണ്. വള്ളി പടരുന്നതിനായി ഉണങ്ങിയ മരച്ചില്ലകൾ നിലത്ത് വിരിക്കാവുന്നതാണ് . വളമിടുമ്പോൾ കള എടുക്കലും , മണ്ണിളക്കലും നടത്തണം . മഴക്കാലത്ത് മണ്ണ് കിളച്ചു കൊടുക്കേണ്ടതാണ് . ഈ വിധത്തിലല്ലാതെ മണ്ണും മണലും ചാണകവുമായി കൂട്ടിക്കലർത്തി പോളിത്തിൻ കവറുകളിലും വിത്തുകൾ നടാം . ഇങ്ങനെ നടുന്ന വിത്തുകൾ മുളച്ച് രണ്ടില പരുവമാകുമ്പോൾ കവർ പൊട്ടിച്ച് വേര് പൊട്ടാതെ ഉണ്ടാക്കപ്പെട്ടിട്ടുള്ള തടങ്ങളിലേക്ക് മാറ്റി നടാവുന്നതാണ് . കായീച്ച . എപ്പിലാക്ടോ വണ്ടുകൾ , ചുവന്ന പംപ്കിൻ വണ്ടുകൾ എന്നിവയാണ് പ്രധാന കീടങ്ങൾ , വയ്ക്ക് പ്രതിവിധിയായി വെളുത്തുള്ളി മിശ്രിതം നൽകാം . 20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് അരിച്ചെടുത്ത ലായനി നല്ലൊരു കീടനിയന്ത്രണോപാധിയാണ് . ഡൗണിമിൽഡ്യൂ , പൗഡറിമിൽഡ്യൂ , മൊസൈക് എന്നിവയാണ് പ്രധാന രോഗങ്ങൾ . ഇതിനായി കുമിൾനാശിനി , കീടനാശിനി എന്നിവ പ്രയോഗിക്കാം . ഇവ പ്രയോഗിച്ച് 10 ദിവസങ്ങൾക്കു ശേഷമേ വിളവെടുക്കാവു . പാചകത്തിനുമുൻപ് കായ്കൾ നന്നായി വെള്ളത്തിൽ കഴുകണം
പ്രതികരിക്കാൻ ഇവിടെ എഴുതുക