അൽത്താഫ്, അനാർക്കലി മരിക്കാർ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന വിനോദ് ലീല സംവിധാനം ചെയ്യുന്ന സിനിമ ‘”മന്ദാകിനി”യിലെ ആദ്യത്തെ ഗാനം ഇന്ന് വൈകീട്ട് 6 മണിക്ക് ഇറങ്ങുന്നു. തല്ലുമാല, കിങ് ഓഫ് കൊത്ത, ആവേശം ഉൾപ്പെടെയുള്ള സിനിമകളിൽ പാട്ടുകൾ ചെയ്ത ഗായകനും റാപ്പറുമായ ഡബ്സിയാണ് ’വട്ടേപ്പം’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്.
ബിബിൻ അശോക് സംഗീതസംവിധാനം നിർവഹിക്കുന്ന പാട്ടുകളുടെ വരികൾ എഴുതിയത് വൈശാഖ് സുഗുണനാണ്. ഒട്ടനവധി ഹാസ്യ വേഷങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ അൽത്താഫ് സലിമും അനാർക്കലി മരിക്കാറുമാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
ആവേശം സിനിമയിൽ ഡബ്സി പാടിയ ഇല്യൂമിനാണ്ടി എന്ന ഹിറ്റ് പാട്ടിനു ശേഷമാണ് മന്ദാകിനിയിലെ വട്ടേപ്പം ഇറങ്ങുന്നത്. അനാർക്കലി മരിക്കാറിനും അൽത്താഫ് സലീമിനും പുറമെ ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.
സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷിജു എം. ഭാസ്കർ നിർവ്വഹിക്കുന്നു. ഷിജു എം. ബാസ്കർ, ശാലു എന്നിവരുടെതാണ് കഥ.
എക്സിക്യൂട്ടീവ് പ്രൊഡ്യുസർ- ബിനു നായർ, ചിത്രസംയോജനം- ഷെറിൽ, കലാസംവിധാനം- സുനിൽ കുമാരൻ, വസ്ത്രാലങ്കാരം- ബബിഷ കെ. രാജേന്ദ്രൻ, മേക്കപ്പ്- മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ- സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ- ആന്റണി തോമസ്, മനോജ് സ്റ്റിൽസ്- ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ- ഓൾഡ് മങ്ക്സ്, മീഡിയ കോഡിനേറ്റർ- ശബരി, പി.ആർ.ഒ. – എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക