പെണ്‍കുട്ടിയുടെ മൃതദേഹം കല്ലറയില്‍ നിന്നും പുറത്തെടുത്ത് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അസമിലാണ് സംഭവം. ദേമാജി ജില്ലയിലെ അകാന്‍ സൈക്കിയ(51) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനായ സൈക്കിയ ഭാര്യയെ ഉപദ്രവിച്ചതിന് ജയിലില്‍ കഴിയുകയായിരുന്നു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇയാള്‍ക്ക് പരോള്‍ അനുവദിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗ്രാമത്തിലെ നദിക്കരയില്‍ മറവ് ചെയ്ത മൃതദേഹം സൈക്കിയ പുറത്തെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് മത്സ്യത്തൊഴിലാളികളാണ് കണ്ടത്. ഉടന്‍ തന്നെ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇതോടെ സൈക്കിയയുടെ പീഡനം കാരണമാണോ പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന സംശയം നിലനില്ക്കുന്നു. മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഇതിന് ശേഷമാകും തുടര്‍നടപടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക