കൊറോണ ബാധ മഹാരാഷ്ട്രയെ വിഴുങ്ങുകയാണ്. ഭീതിദമായ വാര്‍ത്തകളാണ് സംസ്ഥാനത്തെവിടെയും. ആശുപത്രികള്‍ നിറഞ്ഞു കവിയുന്നു. ആയിരങ്ങള്‍ മരണത്തിനു കീഴടങ്ങി. പത്തിലേറെ മലയാളികളും ഇക്കൂട്ടത്തില്‍ പെടുന്നു. ഇനി വരാനിരിക്കുന്ന രണ്ടു മാസങ്ങള്‍ മഹാരാഷ്ട്രയെ സംബന്ധിച്ച് ഭീതിദമായിരിക്കുമെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു.
ഈ അവസ്ഥ കണക്കിലെടുത്താണ് ഇനിയൊരു മലയാളിയും മഹാരാഷ്ട്രയില്‍ കോവിഡ് മരണത്തിനു കീഴടങ്ങരുത് എന്ന മുദ്രാവാക്യവുമായി മഹാരാഷ്ട്ര മലയാളികള്‍ ഒത്തു ചേരുന്നത്. ‘മഹാരാഷ്ട്ര മലയാളീസ് ഹെല്പ് ഡെസ്ക്’ എന്നപേരിലാണ് ഈ കൂട്ടായ്മ രൂപപ്പെടുന്നത്. മഹാരാഷ്ട്രയിലങ്ങോളമിങ്ങോളമുള്ള ദശലക്ഷക്കണക്കിന് മലയാളികള്‍ക്ക് ആര്‍ക്കെങ്കിലും കോവിഡ് പിടിപെട്ടാല്‍ അത്യാവശ്യ മെഡിക്കല്‍ സഹായം ലഭിക്കുന്നതിന് സഹായിക്കുകയെന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഒപ്പം രോഗബാധിതര്‍ക്കും വീട്ടുകാര്‍ക്കും കൗണ്‍സലിങ് നടത്താനും അവര്ക്കൊപ്പമുണ്ടെന്നു ബോധ്യപ്പെടുത്താനും ഈ കൂട്ടായ്മ ഇടപെടും.
നിങ്ങള്‍ക്കോ അറിയുന്ന ആള്‍ക്കാര്‍ക്കോ ആര്‍ക്കെങ്കിലും രോഗബാധയുണ്ടായെന്നു തെളിഞ്ഞാല്‍ ഉടന്‍ ഞങ്ങളുടെ ഹെല്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. രോഗബാധിതന്റെയും വീട്ടുകാരുടെയും സമ്പൂര്‍ണ വിവരങ്ങള്‍ കൈമാറുക. കഴിയുന്നത്ര വേഗത്തില്‍ ഓരോ പ്രദേശത്തെയും ഭരണസംവിധാനവുമായി ബന്ധപ്പെട്ടും പ്രാദേശിക സാമൂഹ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടും സഹായമെത്തിക്കാന്‍ ശ്രമിക്കലാണ് ഞങ്ങള്‍ ഉന്നം വെയ്ക്കുന്നത്. എല്ലാ പ്രാദേശിക സമാജം പ്രവര്‍ത്തകരുമായും ഏകോപനത്തോടു കൂടിയാണ് പ്രവര്‍ത്തനം.
നിങ്ങളൊറ്റയ്ക്കല്ല, ഞങ്ങള്‍ ഒപ്പമുണ്ട്, നിങ്ങള്‍ വിളിക്കേണ്ട നമ്പരുകള്‍ മുംബൈ ഹാര്ബര്ലൈന് – 9029667173,9594950070,9920839261 മുംബൈ സെന്‍ട്രല്‍ ലൈന്‍ – 9833410158,9323719591,9833053751,9821589956 മുംബൈ വെസ്റ്റേണ്‍ ലൈന്‍ – 7506177001, പുണെ – 9860005494, കൊങ്കണ്‍ – 7620678580 , നാസിക് – 9922249027, കോലാപ്പൂര്‍ – 9764462308, ധുലെ – 8421218287
ഔറംഗബാദ് – 9422202906, നാഗ്പൂര്‍ – 9158655953
പ്രതികരിക്കാൻ ഇവിടെ എഴുതുക