രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. മഹാരാഷ്ട്രയില്‍ മാത്രം 3007 കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.
85,975 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് കേസുകളില്‍ ചൈനയുടെ എണ്ണത്തെ മഹാരാഷ്ട്ര മറികടന്നു. 83,036 പേര്‍ക്കാണ് ചൈനയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
തമിഴ്നാട്ടില്‍ 1515 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 18 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടിലെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31,667 ആയി. 269 മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
ഉത്തര്‍പ്രദേശില്‍ പുതുതായി 433 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 10,536 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു.
ദല്‍ഹിയില്‍ ഇതുവരെ ആകെ 27,654 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 761 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ 1219 കൊവിഡ് മരണങ്ങളും 19,592 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക