മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു.
നേരത്തെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹ രജിസ്ട്രേഷന് കഴിഞ്ഞിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ വിവാഹം നീളുകയായിരുന്നു.
ഈ മാസം 15 ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും വിവാഹം.
പിണറായി വിജയന്റെ മകള്‍ വീണ ബാംഗ്ലൂരില്‍ ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. എസ്.എഫ്.ഐ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക