തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തന്നെ തുടരുകയാണ്. കേരളത്തിലും ലക്ഷദ്വീപിലും പല പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചു. വരും ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്, മൂന്ന് സെന്റിമീറ്റര്‍. അഗത്തി, ചേര്‍ത്തല, വൈക്കം, ചാലക്കുടി, എനമക്കല്‍, ഇരിങ്ങാലക്കുട, കുന്നങ്കുളം, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ രണ്ട് സെന്റിമീറ്റര്‍ മഴയും രേഖപ്പെടുത്തി.
ജൂണ്‍ 17 വരെ കേരളത്തിലും ലക്ഷദ്വീപിലും മാഹിയിലും മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത മൂന്ന് ദിവസവും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
2020 ജൂണ്‍ 13 :എറണാകുളം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ്
2020 ജൂണ്‍ 14 : മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ്
2020 ജൂണ്‍ 15 :കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ്
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികള്‍ വീക്ഷിക്കുക എന്നതാണ്.
ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രേഖപ്പെടുത്തിയ താപനില
ആലപ്പുഴ
കൂടിയ താപനില- 30 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെല്‍ഷ്യസ്
സിയാല്‍ കൊച്ചി
കൂടിയ താപനില- 29 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെല്‍ഷ്യസ്
കണ്ണൂര്‍
കൂടിയ താപനില- 33 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെല്‍ഷ്യസ്
കരിപ്പൂര്‍ (എപി)
കൂടിയ താപനില- 30 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെല്‍ഷ്യസ്
കൊച്ചി എപി
കൂടിയ താപനില- 29 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെല്‍ഷ്യസ്
കോട്ടയം (ആര്‍ബി)
കൂടിയ താപനില- 31 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെല്‍ഷ്യസ്
കോഴിക്കോട്
പാലക്കാട്
കൂടിയ താപനില- 28 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെല്‍ഷ്യസ്
പുനലൂര്‍
കൂടിയ താപനില- 32 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെല്‍ഷ്യസ്
തിരുവനന്തപുരം എപി
കൂടിയ താപനില- 32 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെല്‍ഷ്യസ്
തിരുവനന്തപുരം സിറ്റി
കൂടിയ താപനില- 32 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെല്‍ഷ്യസ്
വെളളാനിക്കര
മത്സ്യതൊഴിലാളി ജാഗ്രത നിര്‍ദ്ദേശം
ജൂണ്‍ 13 മുതല്‍ ജൂണ്‍ 15 വരെ കേരള-കര്‍ണ്ണാടക,ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല
കേരള തീരം: കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
കര്‍ണ്ണാടക തീരം: കര്‍ണാടക തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കി മി വരെ വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ലക്ഷദ്വീപ് പ്രദേശം: ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ജൂണ്‍ 13 മുതല്‍ ജൂണ്‍ 15 വരെ കേരള-കര്‍ണ്ണാടക,ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല
13-06-2020 മുതല്‍ 17-06-2020 വരെ : തെക്ക് -പടിഞ്ഞാറ് അറബിക്കടലിലും മധ്യ പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറില്‍ 50 മുതല്‍ 60 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.മധ്യ-കിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
15-06-2020 മുതല്‍ 17-06-2020 വരെ : വടക്ക് കിഴക്ക് അറബിക്കടല്‍,മഹാരാഷ്ട്ര തീരം,തെക്കു ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം
2020 ജൂണ്‍ 13 ന് രാത്രി 11.30 വരെയുള്ള സമയത്ത് കുളച്ചല്‍ മുതല്‍ ധനുഷ്കോടി വരെയുള്ള തെക്ക് തമിഴ് നാട് തീരത്ത് 3 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്ക് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക