ഗ്രേസ് ആന്റണിയുടെ ഏഴമത്തെ ചിത്രമാണ് മധു സി നാരായാണന് സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ്. നര്‍ത്തകിയായ ഗ്രേസിനെ അഭിനയമോഹമാണ് സിനിമയില്‍ എത്തിച്ചത്.
എന്നാല്‍ ഇപ്പോള്‍ അഭിനയം മാത്രമല്ല തനിക്ക് വഴങ്ങുന്നത് സംവിധാനവും വഴങ്ങുമെന്ന് തെളിയിച്ച് ഇരിക്കുകയാണ്.
ക്നോളജ്എന്ന പേരില്‍ ഒരു കുഞ്ഞു ഹ്രസ്വചിത്രമാണ് ഗ്രേസ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ദ്രജിത്ത് സുകുമാരന്‍, റോഷന് ആന്‍ഡ്രൂസ്, തുടങ്ങി നിരവധി പേരാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.
സംവിധാനം മാത്രമല്ല ചിത്രത്തിന്റെ തിരക്കഥയും ഗ്രേസ് തന്നെയാണ് നിര്‍വഹിച്ചത്. എബി ടോം സിറിയകും ഗ്രേസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
അജയ് കുഞ്ഞുമോന് ആണ് ഛായാഗ്രഹണം. ചിത്രം പുറത്ത് ഇറങ്ങുന്നതിനായി കാത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക