ന്യൂഡൽഹി : വലിയ വലിയ ഇംഗ്ലിഷ് വാക്കുകൾ ഉപയോഗിച്ച് വാർത്തകളിൽ ഇടംപിടിക്കുന്ന നേതാവാണ് ശശി തരൂർ എംപി. ആർക്കും പെട്ടെന്ന് വായിച്ച് മനസിലാക്കാൻ സാധിക്കാത്ത, അർഥം വ്യക്തമാകാത്ത വാക്കുകളാണ് തരൂരിന്റെ ട്വീറ്റുകളിൽ പലപ്പോഴും ഇടം പിടിക്കുന്നത്. ഇത്തവണ വിചിത്രമായ മൂന്നു വാക്കുകളാണ് തരൂരിന്റെ ട്വീറ്റിലുള്ളത്.
തന്റെ ഇംഗ്ലിഷ് ഉച്ചാരണത്തെ അനുകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയ്ക്ക് മറുപടിയായുള്ള ട്വീറ്റിൽ മൂന്നു പുതിയ വാക്കുകളാണ് തരൂർ ഉപയോഗിച്ചിരിക്കുന്നത്. hippopotomonstrosesquipedaliophobia, garrulous, sesquipedalian എന്നീ വാക്കുകളാണ് തരൂരിന്റെ ട്വീറ്റിലുള്ളത്. കളിയാക്കലുകൾക്കൊപ്പം വാക്കുകളുടെ അർഥം തിരയുകയാണ് ആളുകൾ.
കൊമേഡിയനായ സലോനി ഗൗറാണ് തരൂരിന്റെ ഇംഗ്ലിഷ് ഉച്ചാരണത്തെയും ഭാഷാ പ്രയോഗത്തെയും അനുകരിച്ച് വിഡിയോ പോസ്റ്റ് ചെയ്തത്. കടിച്ചാൽപ്പൊട്ടാത്ത വാക്കുകളിലൂടെ സലോനിക്ക് തരൂർ മറുപടി നൽകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക