മലയാളത്തിലെ സ്ത്രീ കഥാപാത്രങ്ങളൾ അഭിനയിക്കുന്നതിൽ ഏറ്റവും മുൻ നിരയിൽ നിൽക്കുന്ന താരമാണ് ബിന്ദു പണിക്കർ. നിരവധി സിനിമകളിൽ കോമഡി റോളുകളിൽ എത്തിയ താരം ഇപ്പോൾ ടിക് ടോകിൽ മകൾക്ക് ഒപ്പമുള്ള വീഡിയോകളും തരംഗമാണ്. ബിന്ദു പണിക്കരെ പോലെ തന്നെ സിനിമയിൽ ഉയർന്നു വന്ന താരമാണ് സായി കുമാർ.
നായക വേഷത്തിൽ എത്തിയ താരം പിന്നീട് വില്ലൻ വേഷങ്ങളും, സഹനടൻ വേഷങ്ങളും അഭിനയിച്ചാണ് മലയാളികക്ക് സുപരിചിതനായത്. ഒരുകാലത്ത് സിനിമ വാർത്തകൾ നിറഞ്ഞു നിന്നവരാണ് ബിന്ദു പണിക്കരും ഭർത്താവ് സായി കുമാറും. ഇരുവരുടെയും വിവാഹത്തിന് ശേഷവും വാർത്തകളിൽ ഇടംപിടിച്ചതിനെ പറ്റി മനസ്സ് തുറക്കുകയുമാണ് ബിന്ദു പണിക്കർ.
വിവാഹത്തിന് മുൻപും ഒരുമിച്ചാണ് താമസമെന്ന വാർത്തയാണ് ഏറ്റവും കൂടുതൽ പ്രചരിച്ചതെന്നും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയ സമയത്തും പല കഥകൾ കേട്ടെന്ന് ബിന്ദു പണിക്കർ പറയുന്നു. ആദ്യ ഭർത്താവ് ബിജുവേട്ടൻ മരിച്ചു മാസങ്ങളോളം സിനിമയിൽ നിന്നും വിട്ടുനിന്നു അപ്പോഴാണ് സായിയേട്ടൻ ഉൾപ്പടെ ഉള്ളവർ അമേരിക്കയിൽ ഒരു ഷോയിലേക്ക് ക്ഷണിക്കുന്നത്.
സഹോദരന്റെ നിർബന്ധ പ്രകാരം അമേരിക്കയിൽ പോയെന്നും എന്നാൽ തിരിച്ചെത്തിയ ശേഷം തന്നെ പറ്റി പല കഥകൾ പ്രചരിച്ചു അതിൽ ഒന്നും വാസ്തവമില്ലായിരുന്നു എന്നാൽ വർഷങ്ങൾക്ക് ശേഷം സായിയേട്ടനും ചേച്ചിയും ഭർത്താവും വിവാഹം ആലോചിച്ചു വീട്ടിൽ എത്തിയെന്നും പക്ഷേ കുഞ്ഞിനെ മറന്ന് കൊണ്ട് ഒന്നിനും തയാറല്ല എന്നായിരുന്നു തന്റെ മറുപടിയെന്നും ബിന്ദു പറയുന്നു.
കുഞ്ഞിന്റെ കാര്യത്തിൽ എല്ലാവർക്കും സമ്മതമായിരുന്നു അങ്ങനെയാണ് വിവാഹം രജിസ്റ്റർ മാര്യേജായി നടത്തിയത്. നേരത്തെയുള്ള സംസാരത്തിന് ശേഷമല്ല ഒരു സ്ഥലത്ത് താമസിച്ചതെന്നും എല്ലാം യാഥർച്ഛികമായിരുന്നു. ഒരു ഫ്ലാറ്റ് അന്വേഷിച്ചു ചെന്നപ്പോളാണ് അവിടുത്തെ ഓഫീസ് ബോയ് രണ്ടു പേർക്കും കൂടി ഒരു അഡ്രെസ്സ് പോരേയെന്ന് ചോദിച്ചത് അപ്പോളാണ് സായിയേട്ടനും ഇ ഫ്ലാറ്റിൽ തന്നെയാണ് താമസമെന്നത് താൻ അറിയുന്നത്. അങ്ങനെ താൻ നാലാം നിലയിലും സായിയേട്ടൻ മൂന്നാം നിലയിലും താമസിച്ചു അങ്ങനെയാണ് ഒരുമിച്ചാണ് താമസമെന്ന കഥ പ്രചരിക്കാൻ തുടങ്ങിയതെന്നും ബിന്ദു പണിക്കർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക