നവാഗതനായ ഷഹബാസ് പാണ്ടിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചരിത്ര സിനിമയാണ് രണഭൂമി. ബ്രിട്ടീഷുകാർക്കെതിരെയും ജന്മിമാർക്കെതിരെയും പോരാടിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ചരിത്ര പുരുഷന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. അദ്ദേഹത്തിന്റെ ജന്മനാടും പ്രവർത്തന പരിസരവുമായ പാണ്ടിക്കാടിനെ ഇഴചേർത്ത് അവതരിപ്പിക്കുകയാണ് രണഭൂമിയിൽ.
ബിജുലാലാണ് വാരിയൻ കുന്നത്ത് ഹാജി എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖങ്ങളെ അണിനിരത്തി ചിത്രീകരണം പൂർത്തിയാക്കിയ രണഭൂമിയുടെ ട്രെയ്ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഡൂഡ്സ് ക്രിയേഷന്റെ ബാനറിൽ മുബാറക്കാണ് ചിത്രം നിർമിക്കുന്നത്. അസർ മുഹമ്മദ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിൽ, ഒ.എം. കരുവാരക്കുണ്ടിന്റെ വരികൾക്ക് മുഹസിൻ കുരിക്കൾ, ഷിഫ്ഖാത്ത് റാഫി എന്നിവർ ചേർന്ന് സംഗീതം നൽകിയിരിക്കുന്നു. സംഘട്ടനം നിർവഹിച്ചിരിക്കുന്നത് എൽവിസ് സ്റ്റീവ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക