യുട്യൂബിൽ നോക്കി തോക്ക് നിർമ്മിച്ച് യുവാവ് കാമുകിയെ വെടിവെച്ചു കൊന്നു. സംഭവം നടന്നത് കൊൽക്കത്തയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രാകേഷ് ഹാൽദാർ (26) പോലീസ് പിടിയിലായി. ഒരു തവണ മാത്രം വെടിവെക്കാൻ സാധിക്കുന്ന തരത്തിലുള്ള തോക്കാണ് ഇയാൾ യുട്യൂബിൽ നോക്കി നിർമ്മിച്ചതെന്ന് ജോയിന്റ് കമ്മിഷണർ മുരളീധർ ശർമ്മ പറഞ്ഞു. വീട്ടിൽ കിടന്നു ഉറങ്ങുകയായിരുന്ന 20 വയസുള്ള കാമുകിയുടെ കഴുത്തിൽ തോക്ക് ചൂണ്ടി രാകേഷ് വെടി വെയ്ക്കുകയായിരുന്നു.
തന്നോടുള്ള ബന്ധം വിവാഹിതനായ രാകേഷിനോട് ഉപേക്ഷിക്കണമെന്ന് യുവതി പറഞ്ഞതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൃത്യനിർവഹണത്തിന് ശേഷം യുവാവ് തോക്ക് വെള്ളക്കെട്ടിൽ എറിഞ്ഞ ശേഷം രക്ഷപെടുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക