‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാൻ’ എന്ന് ചോദിച്ചതിന് പിന്നാലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. ‘എ’ എന്ന് എഴുതിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടത്. ജൂലൈ 1ന് സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും വ്യക്തമാക്കി. പുതിയ സിനിമകളുടെ ചിത്രീകരണത്തെയും റിലീസിനെയും താരങ്ങളുടെ പ്രതിഫലത്തെയും ചൊല്ലി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ലിജോ ജോസ് താന്‍ സിനിമ പിടിക്കാന്‍ പോവുകയാണെന്ന് ഫേസ്ബുക്കില്‍ പ്രഖ്യാപിച്ചത്. ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിക്കുന്നതിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. നിർദേശം മറികടന്ന് ചിത്രീകരണം ആരംഭിച്ചാൽ സഹകരിക്കില്ലെന്നും തിയേറ്റർ റിലീസ് അനുവദിക്കില്ലെന്ന മുന്നറിയിപ്പും നിർമാതാക്കൾ നൽകി. മുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിക്കാതെ പുതിയ സിനിമകൾ തുടങ്ങരുതെന്നാണ് അസോസിയേഷന് പറയുന്നത്. 60ഓളം സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളതിനാല്‍ പുതിയ സിനിമ തുടങ്ങേണ്ടെന്നാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനം.
https://www.facebook.com/photo.php?fbid=10157584258447452&set=a.10150685035762452&type=3&theater
എന്നാൽ നിരവധി താരങ്ങൾ അനുകൂടലിച്ചും വിമർശിച്ചും പ്രതികരിക്കുന്നുണ്ട്. സത്യത്തിൽ സിനിമ മേഖലയിൽ വലിയ വിവാദങ്ങളാണ് അരങ്ങേറുന്നത്. ആഷിഖ് അബു ഹാഗര്‍ എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. പിന്നാലെയാണ് താനും സിനിമ എടുക്കാന്‍ പോവുകയാണെന്ന് ലിജോ ജോസ് വ്യക്തമാക്കിയത്.
മലയാളത്തിലെ പ്രമുഖ നടന്മാർ വാണി വിശ്വനാഥിനോട് ചെയ്തത് ഇങ്ങനെയാണ് !
പ്രതികരിക്കാൻ ഇവിടെ എഴുതുക