മഞ്ജു വാര്യരും മധു വാര്യരും ആദ്യമായി ഒരുമിക്കുന്ന സിനിമയാണ് ലളിതം സുന്ദരം. ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയിലെത്തി വര്‍ഷങ്ങള്‍ ഏറെയായെങ്കിലും ഇതാദ്യമായാണ് മഞ്ജു വാര്യര്‍ സഹോദരനൊപ്പം പ്രവര്‍ത്തിക്കുന്നത്. ആ സന്തോഷം നേരത്തെ തന്നെ താരം പങ്കുവെച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം ബിജുമേനോനും മഞ്ജുവാര്യരും ഒരുമിച്ചെത്തുന്നു എന്ന വലിയ പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. അനിയത്തിക്ക് പിന്നാലെയാണ് ചേട്ടൻ മധു വാര്യരും സിനിമയിലേക്ക് എത്തിയത്.
അഭിനയത്തോടല്ല സംവിധാനത്തോടായിരുന്നു മധു വാര്യറിന് താല്പര്യം. അഭിനേതാവായി മുന്നേറുന്നതിനിടയിലും ആ മോഹം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ലളിതം സുന്ദരത്തിലൂടെ അത് യാഥാര്‍ത്ഥ്യമായത്. ബിജു മേനോന് നായകനായെത്തുന്ന ചിത്രത്തില്‍ താനാണ് നായികയാവുന്നതെന്ന് അവസാനനിമിഷമാണ് താനറിഞ്ഞതെന്നും താരം പറഞ്ഞിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ മേക്കോവറാണ് മഞ്ജു വാര്യര്‍ നടത്തിയത്.
സിനിമയുടെ എഡിറ്റിംഗ് തുടങ്ങിയെന്ന വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മധു വാര്യര്‍ ഇപ്പോള്‍. കാത്തിരിപ്പാണ് ആരാധകർ മധു വാര്യരുടെ പോസ്റ്റിനു താഴെ മറുപടിയായി നൽകിയിരിക്കുന്നത്. ഒന്നിന് പിന്നാലെ ഒന്നൊന്നായി വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുകയാണ് മഞ്ജു വാര്യര്‍. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സജീവമാണ് താരം ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക