ലോകത്തെയാകമാനം വലിയൊരു പ്രതിസന്ധിയിലേക്ക് തള്ളിയിട്ട കോവിഡ് മഹാമാരി മാസങ്ങളോളമായിട്ടും ശമിച്ചിട്ടില്ല. ഇപ്പോഴും മഹാവിപത്തിന്റെ ഇരയായിക്കൊണ്ടിരിക്കുകയാണ് നമ്മൾ. ഇന്ത്യൻ സംസ്ഥാനങ്ങളിലും ഞെട്ടിക്കുന്ന രോഗബാധിതരുടെയും മരിച്ചവരുടെയും കണക്കുകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒരു മലയാളിയുടെ മരണവാർത്ത കൂടി വന്നിരിക്കുന്നു.
പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധനയ്ക്ക് ഐ.സി.എം. ആറിന്റെ അനുമതി
കൊവിഡ് ബാധിച്ച് ചെങ്ങന്നൂർ സ്വദേശി മുംബൈയിലാണ് മരിച്ചത്. കൊളാബയിലെ റീഗൽ സിനിമാ മാനേജരായി ജോലി ചെയ്തിരുന്ന മോഹനൻ ആണ് മരിച്ചത്. മഹാരാഷ്ട്രയിൽ ഇന്ന് മാത്രം 248 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇവിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 6531 ആയി. 3214 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 1,39,010 പേർ പേർ മഹാരാഷ്ട്രയിൽ രോഗബാധിതരായെന്നാണ് കണക്കുകൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക