കൊല്‍ക്കത്ത: ത്രിണമൂല്‍ എംഎല്‍എ തമോനാഷ് ഘോഷ് അന്തരിച്ചു. അറുപത് വയസ്സായിരുന്നു. കഴിഞ്ഞ മാസം ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നു. പശ്ചിമ ബംഗാളിലെ ഫാല്‍ത്തയില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. ഘോഷിന്റെ മരണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിച്ചു.
”വളരെ വളരെ ദുഃഖമുണ്ട്. ഫാല്‍ത്തയില്‍ നിന്ന് മൂന്ന് തവണ എംഎല്‍എ ആയ വ്യക്തിയും 1998 മുതല്‍ പാര്‍ട്ടിയുടെ ഗാജാഞ്ചിയുമായിരുന്ന അദ്ദേഹം ഇന്ന് നമ്മോട് വിട പറഞ്ഞിരിക്കുന്നു. ഒപ്പമുണ്ടായിരുന്ന 35 വര്‍ഷവും അദ്ദേഹം പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു. സാമൂഹിക സേവനങ്ങളിലാണ് അദ്ദേഹം കേന്ദ്രീകരിച്ചത്.” – മമത ബാനര്‍ജി ട്വീറ്റ് ചെയ്തു.
നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മമത പറഞ്ഞു. കൊവിഡ് വ്യാപനത്തിനിടെ നിരവധി രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരാണ് മരിച്ചത്. തമിഴ്നാട്ടില്‍ ഡിഎംകെ എംഎല്‍എയായ ജെ അന്പഴകന് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക