സിഐഡി മൂസ , പഞ്ചാബി ഹൗസ് തുടങ്ങിയ ചിരി ചിത്രങ്ങൾകൊണ്ട് കുട്ടി മനസുകളിലടക്കം ഇടം നേടിയ ദിലീപ് ഇന്നും പ്രേക്ഷകരുടെ പ്രിയ താരമാണ്. ഹാസ്യകഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും ദിലീപിന്റെ കൈകളിൽ ഭഭ്രമാണ്. മലയാളികളുടെ ജനപ്രീയ നടൻ എന്നാണ് ദിലീപിനെ അറിയപ്പെടുന്നത്. ഇപ്പോഴിതാ ജീവിതത്തിൽ ആദ്യമായി പരീക്ഷയ്ക്ക് തോറ്റതിനെ കുറിച്ച് ദീലീപ് വെളിപ്പെടുത്തുകയാണ്.
വിവാദങ്ങൾ ഒരു വശത്ത് , അണിയറയിൽ ‘വാഗൺ ട്രാജഡി’ ഒരുങ്ങുന്നു; സിനിമ ചിത്രീകരണം രണ്ട് മാസത്തിനകം
ഞാൻ പണ്ട് ഏഴാം ക്ലാസിൽ തോറ്റിട്ടുണ്ട്. എന്റെ ജീവിതം തീർന്നു എന്നാണ് അന്ന് വിചാരിച്ചത്. ഈ വിവരം അറിയുമ്പോൾ എന്നെ അച്ഛൻ ഭയങ്കരമായി അടിക്കുമെന്നാണ് വിചാരിച്ചത്. എന്നാൽ അന്ന് അച്ഛൻ എന്നെ വിളിച്ച് തലയിൽ തലോടിയിട്ട് വിഷമിക്കേണ്ടെന്നും , പരാജയം എന്നത് വിജയത്തിന്റെ മുന്നോടിയാണെന്നും പറഞ്ഞു. പിന്നീട് ഞാൻ ഒരു ക്ലാസിലും തോറ്റിട്ടില്ല. ഇതിൽ നിന്ന് ഞാൻ പറയുന്നത് , എന്തൊക്കെ പ്രശ്നങ്ങൾ ജീവിതത്തിൽ സംഭവിച്ചാലും ആഗ്രഹത്തിൽ നിന്ന് മാറി ചിന്തിക്കുകയോ പതറുകയോ ചെയ്യരുത്. ലഭിക്കുന്ന അവഗണനയും വിമർശനങ്ങളും വളമായി എടുക്കുക. നമ്മൾ ലക്ഷ്യസ്ഥാനത്തിലേയ്ക്ക് അടുക്കുക തന്നെ ചെയ്യും.. ചെറുപ്പം മുതലെയുള്ള എന്റെ ആഗ്രഹമായിരുന്നു സിനിമയിൽ അഭിനയിക്കുക എന്നത്. ഭാഗ്യം കൊണ്ട് എനിയ്ക്ക് സിനിമയിൽ അഭിനയിക്കാൻ പറ്റി. പ്രശ്നങ്ങളും തടസങ്ങളുമൊക്കെയുണ്ടാകും ആഗ്രഹങ്ങൾ ഒരിക്കലും കുഴിച്ച് മൂടരുതെന്നും ദിലീപ് പറയുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക