മദ്യം വീട്ടിലെത്തിച്ച് നൽകാമെന്ന് വാഗ്ധാനം നൽകി മൻമോഹൻ സിംഗിന്റെ മുൻ ഉപദേഷ്ടാവിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മദ്യവിൽപ്പന ശാലയുടെ പ്രതിനിധിയെന്ന വ്യാജേന എത്തിയ ഇയാൾ മദ്യം വീട്ടിലെത്തിച്ച് നൽകാമെന്ന വാഗ്ധാനമാണ് നൽകിയത്.
ഓൺലൈൻ വഴിയാണ് പണം തട്ടിയെടുത്തത്. കോവിഡ് മൂലം രാജ്യത്തെ മദ്യക്കടകൾ അടച്ചിട്ടതോടെയാണ് മൻമോഹൻ സിംഗിന്റെ മുൻ ഉപദേഷ്ടവായ സഞ്ജയ ബാരു ഓൺലൈനിൽ നിന്ന് ലഭിച്ച ലാ കേവ് വൈൻസ് എന്ന മദ്യക്കടയിൽ ഫോണിൽ വിളിച്ച് അന്വേഷിക്കുന്നത്.
പോലീസിനെ പുകഴ്ത്തി അഞ്ച് സിനിമകള്‍ ചെയ്തതില്‍ ഖേദിക്കുന്നു; തൂത്തുകുടി സംഭവത്തില്‍ സംവിധായകന് ഹരി
ഇന്റർനെറ്റിൽ നിന്ന് ലഭിച്ച് ഫോൺ നമ്പറിൽ വിളിച്ചതോടെ മദ്യം എത്തിച്ചു നൽകുന്നതിനായി 24000 രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനാണ് മദ്യവിൽപ്പന ശാലയുടെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയ ആൾ നിർദേശിച്ചത്. പണം അയച്ച ശേഷം ഇതേ നമ്പറിൽ വിളിച്ചപ്പോൾ നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെയാണ് പരാതിയുമായി ഇദ്ദേഹം പോലീസിനെ സമീപിക്കുന്നത്. വ്യാജപേരുകളിലുള്ള സിം കാർഡുകൾ ഉപയോഗിച്ച് ആളുകളിൽ പണം തട്ടിയെടുക്കുന്ന സംഘം ഇതിന് പിന്നിൽ പ്രവർത്തിച്ച് വരുന്നതായി അന്വഷണത്തിലൂടെ മനസിലായതായി അന്വഷണസംഘം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക