ടെന്നിസ്സി: ഒന്നര വയസ്സുള്ള ആണ്‍കുട്ടിയെ വൃത്തിഹീനവും ആപല്‍ക്കരവുമായ സ്ഥിതിയില്‍ പട്ടികളെ സൂക്ഷിക്കുന്ന ഇരുമ്ബുകൂട്ടില് കണ്ടെത്തി. സംഭവത്തില്‍ കുട്ടിയുടെ മാതാവും വളര്‍ത്തച്ഛനും വളര്‍ത്തച്ഛന്റെ പിതാവും പോലീസ് പിടിയില്‍. മാതാവ് ഹെതര്‍(42), വളര്ത്തച്ഛന് ടി. ജെ. ബ്രൗണ്‍ (46), മുത്തച്ഛന് ചാള്‍സ് ബ്രൗണ്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നാഷ്വില്ലയില്‍ നിന്നും നൂറുമൈല്‍ അകലെ ഹെന്‍ട്രി കൗണ്ടി പാരിസിലെ മൊബൈല്‍ ഹോമില്‍ നിന്നുമാണ് മൂന്നു പേരേയും പോലീസ് അറസ്റ്റ് ചെയ്തു കുട്ടിയെ മോചിപ്പിച്ചത്. ജൂണ്‍ 25 വ്യാഴാഴ്ചയായിരുന്നു മനുഷ്യമനസ്സാക്ഷിയെ പോലും ഞെട്ടിക്കുന്ന ഈ സംഭവം. ജൂണ്‍ 26 വെള്ളിയാഴ്ച ഹെന്‍ട്രി കൗണ്ടി പൊലീസ് അധികൃതര്‍ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ വിവരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക