ഇന്ത്യ – ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ബി.ജെ.പിക്കൊപ്പമാണെന്ന് ബഹുജൻ സമാജ്വാദി പാർട്ടി (ബി.എസ്.പി) അധ്യക്ഷയും യു.പി മുന്‍ മുഖ്യമന്ത്രിയുമായ മായാവതി. വിഷയത്തിൽ ബി.ജെ.പിയും കോൺഗ്രസും പരസ്പരം ഉന്നയിക്കുന്ന ആരോപണങ്ങൾ രാജ്യതാത്പര്യമല്ല, അത് ആശങ്കാജനമാണെന്നും അവർ പറഞ്ഞു. അതിർത്തിയിലെ സംഘർഷത്തിന്റെ പേരിൽ രാഷ്ട്രീയ ഏറ്റുമുട്ടൽ നടത്തുന്നത് ആശങ്കാജനകമാണ്. ഇത്തരം ആരോപണ പ്രത്യാരോപണങ്ങളിൽ മറ്റു പ്രശ്നങ്ങൾ അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.
വീണ്ടും ഇന്ധന വില വർധിപ്പിച്ചു; ഇതുവരെ ഡീസലിന് കൂടിയത് 11 രൂപയോളം, പെട്രൊളിന് ഒന്‍പത് രൂപയിലേറെ
കോൺഗ്രസ് ചെയ്ത കാര്യങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് അവ ആവർത്തിക്കാതിരിക്കാൻ ബി.ജെ.പി ശ്രദ്ധിക്കണം. ഇന്ത്യയെ ആത്മനിർഭർ എന്ന നിലയിലേക്ക് ഉയർത്താൻ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. വെറുതെ പ്രചാരം കൊടുത്തതുകൊണ്ട് കാര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ദിനംപ്രതി ഇന്ധന വില ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തിനെതിരെ മായാവതി കടുത്ത വിമർശനം ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക