‘അതെ അവര്‍ മിടുക്കരാണ്, വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍’ എന്നാണ് എസ്.എസ്.എൽ.സി ഫലത്തിന് ശേഷം അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചത്. റെക്കോര്‍ഡ് വിജയത്തില്‍ ട്രോളും ഒപ്പം ആശംസയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. നേരത്തെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ റെക്കോര്‍ഡ് ഫലം വന്നപ്പോൾ വ്യാപക പരാതിയും പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതിനെ ട്രോളുന്ന തരത്തിലാണ് പി.കെ അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റെന്നാണ് വിലയിരുത്തൽ.
‘പോരാട്ടം ഇനി നിർണായക ഘട്ടത്തിലാണ് ; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തോട് പറഞ്ഞത് ഇവയാണ്
പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് 97.99 ശതമാനമായിരുന്നു വിജയം. മോഡറേഷന് നല്‍കാതിരുന്നിട്ട് കൂടി റെക്കോര്‍ഡ് ശതമാനം വിജയം രേഖപ്പെടുത്തിയതിനെതിരെ വിമർശനവും ട്രോളുകളും ഉയർന്നിരുന്നു.
സംസ്ഥാനത്ത് 98.82 ആണ് എസ്.എസ്.എല്‍.സി വിജയശതമാനം. ഇത്തവണ പരീക്ഷ എഴുതിയ 427092 പേരില്‍ 417101 പേര് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയ ശതമാനം കൂടുതല്‍ പത്തനംതിട്ട ജില്ലയിലാണ്. കുറവ് വിജയ ശതമാനം വയനാട്ടിലും. ഏറ്റവും കൂടുതൽ എ പ്ലസ്സുക്കാരുള്ളത് മലപ്പുറം ജില്ലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക