നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ ബന്ധമുണ്ടെന്ന് പറഞ്ഞ് തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്നും ഇതിനെതിരെ പരാതി നൽകുന്നതിനെ കുറിച്ച് താൻ ആലോചിക്കുകയാണെന്നും നടൻ ടിനി ടോം. ഫേസ്ബുക്ക് ലൈവിലെത്തിയാണ് ടിനി ടോം ഇക്കാര്യങ്ങൾ പറഞ്ഞത്. നടിയെ ഭീഷണിപ്പെടുത്തിയതുമായ കേസിൽ തനിക്ക് യാതൊരു പങ്കുമില്ല. തന്നെ പോലീസ് വിളിക്കുകയോ ചോദ്യം ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല, എന്തിനാണ് ഇത്തരത്തിൽ തന്നെ കുറിച്ച് പ്രചരണങ്ങൾ നടത്തുന്നതെന്ന് ടിനി ടോം ചോദിക്കുന്നു. പോലീസിനോടോ ഷംനയോടോ ഇക്കാര്യങ്ങൾ ചോദിക്കാം.
https://www.facebook.com/TinyTomOfficial/videos/283205132796815/
‘വളരെ ചെറിയ നടനാണ് ഞാൻ. ഒരുപാട് കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത്. ചെയ്യാത്ത കാര്യം പറഞ്ഞാൽ ദൈവം കേൾക്കും. ദൈവത്തിന്റെ ശക്തി വലുതാണ്. മുൻപ് എന്നെ ഭീഷണിപ്പെടുത്തിയ വ്യക്തി അസ്തി ഉരുകുന്ന അപൂർവമായ അസുഖം ബാധിച്ചാണ് മരിക്കുന്നത്.’- ടിനി ടോം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക