കോവിഡ് കാലത്ത് എല്ലാ മേഖലയിലെത്തും പോലെ ഓട്ടോറിക്ഷ തൊഴിലാളികളും പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാലിതാ ഈ കോവിഡ് കാലത്ത് കൂടുതൽ മെച്ചപ്പെട്ടതും സുരക്ഷിതവുമായ സേവനമൊരുക്കാൻ സജ്ജമായിരിക്കുകയാണ് എറണാകുളം ജില്ലയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ. ഇതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ‘ഓട്ടോറിക്ഷ റൈഡ് ആപ്പ്,’ ‘സൗജന്യ ക്യാഷ് ലെസ്സ് പേയ്മെന്റ്’ എന്നിവയാണ് പരീക്ഷണാർത്ഥം എറണാകുളം ജില്ലയിൽ ഉപയോഗിക്കുക.
ടെലിമെഡിസിന്‍ പ്രാദേശിക തലത്തിലും വ്യാപിപ്പിക്കും; കൊവിഡ് ചികിത്സ സ്വകാര്യ ആശുപത്രിയിലും അനുവദിക്കും
ഓട്ടോറിക്ഷ സഹകരണ സംഘം രൂപകല്പന ചെയ്ത ‘ഔസാ’ റൈഡ് ആപ്പ് ആദ്യ ഘട്ടത്തിൽ ഇതിനായി ഉപയോഗിക്കും. യാത്ര ആസൂത്രണം ചെയ്യുന്നതിനും ബുക്ക് ചെയ്യുന്നതിനും ഉള്ള ക്രമീകരണങ്ങളും വഴിയേ നടപ്പാക്കും. നിശ്ചിത തുകക്ക് നിശ്ചിത ദൂരം യാത്ര ചെയ്യാൻ സാധിക്കുന്നതോടെ കൂടുതൽ ആളുകൾ ഓട്ടോറിക്ഷകളെ ആശ്രയിക്കുന്ന അവസ്ഥ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുഗതാഗത സംവിധാനത്തെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഏകോപിപ്പിക്കാനും മോട്ടോർ വാഹന വകുപ്പ് പദ്ധതിയിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക