NEWS

പട്ടാപ്പകല്‍ 65കാരിയെ ബോധരഹിതയാക്കി മോഷണം; മോഷണശേഷം വഴിയില്‍ ഉപേക്ഷിച്ചു, ആഭരണങ്ങളും ഫോണും രേഖകളും കവര്‍ന്നു; സംഭവം മുക്കത്ത്

മുക്കം: മുക്കം മുത്തേരിയില്‍ 65 വയസ്സുള്ള സ്ത്രീയെ പട്ടാപ്പകല്‍ ബോധരഹിതയാക്കി മോഷണം നടത്തി വഴിയില്‍ ഉപേക്ഷിച്ചു. ഓമശ്ശേരിയില്‍ ഹോട്ടല്‍ ജോലിക്ക് പേവുകയായിരുന്ന യശോദ(65)യെയാണ് ബോധരഹിതയാക്കി മോഷണം നടത്തിയത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്നിറങ്ങി മുത്തേരിയില്‍ നിന്ന് ഓമശ്ശേരിക്ക് ഓട്ടോയില്‍ കയറിയത് മാത്രമാണ് ഇവര്‍ക്ക് ഓര്‍മയുള്ളത്.

ശേഷം, അഞ്ഞൂറ് അഞ്ഞൂറ് മീറ്റര്‍ അപ്പുറത്ത് വഴിയരികില്‍ ബോധരഹിതയാക്കി ഉപേക്ഷിക്കുകയായിരുന്നു. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും, ഫോണും മറ്റ് രേഖകളും അടങ്ങിയ ബാഗ് എന്നിവ കവര്‍ന്നു. ഉപേക്ഷിക്കപ്പെട്ട സ്ഥലത്ത് നിന്ന് ബോധം തെളിഞ്ഞ ശേഷം പരിക്കുകളോടെ നടന്ന് പോവുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് യശോദയെ ആശുപത്രിയില്‍ എത്തിച്ചത്.

സഹോദരിയെ ബലാത്സംഗം ചെയ്ത പ്രതിയെ ജയിലിൽവെച്ച് യുവാവ് കുത്തിക്കൊന്ന സംഭവം: കൃത്യം ചെയ്തത് മുൻകൂട്ടി തയ്യാറാക്കിയ ആസൂത്രണത്തിന് ശേഷം; അവസരത്തിനായി കാത്തിരുന്നു, സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾ വെളിപ്പെടുത്തി പോലീസ്

എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും ഓട്ടോയില്‍ കയറിയത് മാത്രമാണ് ഓര്‍മ്മയെന്നും ഇവര്‍ ആശുപത്രിയിലെത്തിച്ചവരോട് പറഞ്ഞു. ദേഹത്ത് പിടിവലി നടന്ന പാടുകള്‍ ഉണ്ട്. മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വരുന്ന നിലയിലാണുള്ളത്. ഇവര്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Leave a Comment