ആളുകൾ പല തരത്തിൽ നെയ്യ് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നു, എന്നാൽ ശൈത്യകാലത്ത് രാവിലെയുള്ള കാപ്പിയിലും ഇത് ഉൾപ്പെടുത്താമെന്ന് നിങ്ങൾക്കറിയാമോ. നെയ്യ് ചേർത്ത കാപ്പി കുടിക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നു. അത്തരത്തിൽ നെയ്യ് ചേർത്ത കാപ്പി ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് നോക്കാം…
കട്ടൻ കാപ്പി കുടിക്കുന്നതിനെക്കാൾ നെയ്യ് ഒഴിച്ച കാപ്പി കുടിക്കുന്നത് ദീർഘനേരം ഊർജ്ജം നിലനിർത്താൻ സഹായിക്കും. നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പ് കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ആഗിരണം ചെയ്യുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഇത് ഊർജം നഷ്ടപ്പെടുന്നത് തടയാൻ സഹായിക്കും.
കൊഴുപ്പ് ഉണ്ടെങ്കിൽ തടി കൂടുമെന്നാണ് പൊതുധാരണ. എന്നാൽ ശരീരത്തിന് ആവശ്യമായ കൊഴുപ്പുകളുമുണ്ട്. ഒമേഗ-3, 6, 9 എന്നിവയുടെ ഏറ്റവും മികച്ച സ്രോതസ്സുകളിലൊന്നാണ് നെയ്യ്. ഹൃദയാരോഗ്യം, മെറ്റബോളിസം, തലച്ചോറിന്റെ പ്രവർത്തനം എന്നിവ വർധിപ്പിക്കാനും ഇത് സഹായിക്കും. അതിനാൽ തടികൂടുമെന്ന പേടിയും വേണ്ട.
കാപ്പിയും നെയ്യും ആന്റിഓക്സിഡന്റ് ഗുണങ്ങൾക്ക് പേരുകേട്ടതാണ്. കാപ്പിയിലെ ക്ലോറോജെനിക് ആസിഡ് പോലുള്ള ആന്റിഓക്സിഡന്റുകൾ നെയ്യിലെ ആന്റിഓക്സിഡന്റുകളുമായി സംയോജിപ്പിച്ച് ഓക്സിഡേറ്റീവ് സ്ട്രെസിനെതിരെ മികച്ച സംരക്ഷണം നൽകുന്നുവെന്ന് ചില ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഒഴിഞ്ഞ വയറ്റിൽ കാപ്പി കുടിക്കുന്നത് കൊണ്ടാണ് സാധാരണ അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. നെയ്യിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ ദഹനവ്യവസ്ഥയെ എളുപ്പമാക്കും. നെയ്യിലെ ഫാറ്റി ആസിഡുകൾ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുന്നു.
ചൂട് കാപ്പി ഉള്ളിൽ ചെല്ലുമ്പോൾ ശരീരത്തിൽ തന്നെയൊരു ഊഷ്മളത ഉണ്ടാകും. നെയ്യ് ഒഴിച്ചാകുമ്പോൾ ഇത് ഇരട്ടിയാകും. നെയ്യ് കാപ്പിക്ക് ഉള്ളിൽ നിന്ന് സ്വാഭാവികമായും ചൂട് നിലനിർത്താൻ കഴിയും.
സാധാരണ കാപ്പി ഉണ്ടാക്കുന്നത് പോലെ വളരെ എളുപ്പമാണ് നെയ്യ് ഒഴിച്ചുള്ള കാപ്പി ഉണ്ടാക്കാൻ. കാപ്പി ഉണ്ടാക്കിയ ശേഷം കുറച്ച് നേരം തിളപ്പിക്കുക. ശേഷം ഒരു ടേബിൾസ്പൂൺ നെയ്യ് ചേർക്കുക. കുറച്ച് നേരം ഇളക്കിയ ശേഷം ആവശ്യത്തിന് മധുരം ചേർത്ത് കുടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക