ഓൺലൈൻ റിലീസിന് പിന്നാലെ ‘സൂഫിയും സുജാതയും’ എന്ന സിനിമയുടെ വ്യാജപതിപ്പ് ടെലിഗ്രാമിലും ടൊറന്റ് സൈറ്റുകളിലും പ്രചരിക്കുന്നു. ഇന്നലെ രാത്രി 12ന് ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഓണ്‍ലൈന്‍ റിലീസ് ചിത്രമാണിത്.
വനിത – പീറ്റര്‍ വിവാഹം; വനിത പറഞ്ഞതൊന്നും ശരിയല്ല, അച്ഛനെതിരെ ആരോപണവുമായി മകന്
ചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസിനെതിരെ തിയേറ്റര്‍ ഉടമകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ മൂലം തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ റിലീസ് അല്ലാതെ മറ്റ് വഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു നിര്‍മാതാവ്.
മഴക്കാലത്തെ ഭക്ഷണം; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍
വിജയ് ബാബു നിര്‍മിച്ച സിനിമയില്‍ ജയസൂര്യക്ക് പുറമെ ബോളിവുഡ് താരം അതിഥി റാവു, സിദ്ദിഖ്, ഹരീഷ് കണാരന് തുടങ്ങിയവരും അഭിനയിക്കുന്നു. നരണിപ്പുഴ ഷാനവാസാണ് സംവിധാനം. സൂഫിയുടേയും അയാളെ പ്രണയിക്കുന്ന ഹിന്ദു പെണ്‍കുട്ടിയുടേയും കഥയാണ് സൂഫിയും സുജാതയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക