സംസ്ഥാനത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന ഒരു ആശങ്കയും നിലനിൽക്കുന്നുണ്ട്. മലപ്പുറം ജില്ലയിൽ നിരവധി പേരാണ് ഒരു ദിവസം കോവിഡ് പോസിറ്റീവ് ആയി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
മലപ്പുറം മഞ്ചേരിയിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. മലപ്പുറം വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ് ആണ് മരിച്ചത്. 82 വയസ്സായിരുന്നു. ഈ മാസം 29 ന് റിയാദിൽ നിന്നെത്തി നിരീക്ഷണത്തിലിരിക്കവേയാണ് ആണ് മരണം സംഭവിച്ചത്. അർബുദത്തിന് ചികിത്സ തേടുന്ന ആളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക