ആരോഗ്യത്തിന് ഗുണവും ഒപ്പം സ്വാദിഷ്ഠവുമായ ഒരു കിടിലൻ സൂപ്പ് തയ്യാറാക്കാം……………
വേണ്ട ചേരുവകൾ…
കൂൺ രണ്ട് ടീസ്പൂൺ
കാരറ്റ് 1 എണ്ണം
ബീൻസ് 3 എണ്ണം
വെളുത്തുള്ളി 1 എണ്ണം
സവാള 1 എണ്ണം
കുരുമുളക് പൊടി കാൽ ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കോൺഫ്ലോർ 2 ടീസ്പൂൺ
കാബേജ് 1/2 കപ്പ് ( ചെറുതായി അരിഞ്ഞത്)
ഇനി സൂപ്പ് തയ്യാറാക്കാം……………….
ആദ്യം സൂപ്പ് തയ്യാറാക്കാനുള്ള ഒരു പാത്രത്തിൽ ഒലിവ് ഓയിൽ ഒഴിച്ച് ചൂടാക്കുക. ചൂടായി കഴിഞ്ഞാൽ ഒരു വെളുത്തുള്ളി അരിഞ്ഞതും ഒരു സവാള ചെറുതായി അരിഞ്ഞതും ചേർക്കുക. ശേഷം ചെറുതായി മുറിച്ചെടുത്ത കൂൺ ഇതിലേക്ക് ചേർത്ത് വഴറ്റുക. ചെറുതായി വാടിയ ശേഷം ബാക്കി പച്ചക്കറികൾ എല്ലാം ചേർത്ത് വഴറ്റി എടുക്കുക. നാലു ഗ്ലാസ് വെള്ളം, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് തിളപ്പിക്കുക. ശേഷം രണ്ട് ടീ സ്പൂൺ കോൺഫ്ലോർ വെള്ളത്തിൽ കലർത്തിയത് ഇതിലേക്ക് ചേർക്കുക. സൂപ്പ് റെഡിയായി… ചൂടോടെ കുടിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക