പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ പനി അനുഭവപ്പെട്ടിരുന്നുവെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസറ്റീവാണെന്ന് സ്ഥിരീകരിച്ചതെന്നും ഖുറേഷി ട്വീറ്റില്‍ വ്യക്തമാക്കി. പനി സ്ഥിരീകരിച്ച ഉടനെ വീട്ടില്‍ ക്വാറന്റൈനിലേക്ക് മാറിയെന്നും ഖുറേഷി പറഞ്ഞു.
കൊവിഡ് സ്ഥിരീകരിച്ചുവെങ്കിലും വീട്ടിലിരുന്ന് ഔദ്യോഗിക ചുമതലകള്‍ തുടരുമെന്നും ഖുറേഷി പറഞ്ഞു. പാക് ക്രിക്കറ്റ് ടീം മുന്‍ നായകന് ഷാഹിദ് അഫ്രീദി അടക്കം പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ക്കും അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക