ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ഒമര്‍ ലുലു. ഹാപ്പി വെഡ്ഡിങ്ങിന് പിന്നാലെ ചങ്ക്സ്, അഡാറ് ലവ്, ധമാക്ക തുടങ്ങിയ സിനിമകളും സംവിധായകന്റെതായി പുറത്തിറങ്ങിയിരുന്നു. ധമാക്കയ്ക്ക് പിന്നാലെ ബാബു ആന്റണിയെ നായകനാക്കിയുളള പവര്‍സ്റ്റാര്‍ എന്ന ചിത്രമാണ് സംവിധായകന്റേതായി ഇനി വരാനിരിക്കുന്നത്. പവര്സ്റ്റാറിലൂടെയുളള ബാബു ആന്റണിയുടെ തിരിച്ചുവരവിനായി വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
കപ്പേള ഇനി തെലുങ്കിലേക്ക്…! ചിത്രം ഏറ്റെടുത്തത് മുന്‍നിര നിര്‍മാതാക്കള്‍
അതേസമയം ജയറാമിനെ നായകനാക്കി ഒമറിന്റെ മറ്റൊരു ചിത്രം കൂടി വരുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒരു കോമഡി മാസ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന. മാത്രമല്ല, ചിത്രത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണും പ്രധാന വേഷത്തില്‍ എത്തുമെന്ന് വിവരമുണ്ട്.
ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. ജയറാമിനൊപ്പമുളള ഒരു ചിത്രം ഏകദേശം ഉറപ്പായിട്ടുണ്ടെന്ന് നേരത്തെ തന്നെ ഒമര്‍ ലുലു ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. അതേസമയം മറ്റൊരു വലിയ താരത്തിന്റെ ഡേറ്റിനായുളള കാത്തിരിപ്പിലാണെന്നും സംവിധായകന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക