കണ്ണൂർ: ശ്രീകണ്ഠപുരത്ത് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടികജാതി വിഭാഗത്തിൽ പെട്ട യുവതിയാണ് പരാതിക്കാരി. ജാമ്യമില്ല കുറ്റം ചുമത്തിയ ഡോ. പ്രശാന്ത് നായിക്കിനെ കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് ചെവി വേദനയെ തുടർന്ന് ശ്രീകണ്ഠപുരം എസ്എംസി ക്ലിനിക്കിൽ യുവതി ചികിത്സയ്ക്കെത്തിയത്. ഡോക്ടറെ അറസ്റ്റ് ചെയാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മാർച്ച് നടത്തിയിരുന്നു.
സംഭവത്തിൽ വനിതാ കമ്മിഷൻ കേസെടുത്തതായി വനിതാ കമ്മിഷൻ അംഗം ഇ. എം.രാധ അറിയിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ശ്രീകണ്ഠാപുരം പൊലീസുമായി ബന്ധപ്പെട്ട ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഇ. എം. രാധ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക