തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനം പാടില്ല.
എല്‍ഡിഎഫ് എല്ലാവര്ക്കും വേണ്ടിയുള്ളതാണ്. 65 ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഒന്നുകൂടി വായിക്കണമെന്നും കാനം ആവശ്യപ്പെട്ടു.
1965ല്‍ സിപിഎം മത്സരിച്ചത് ഒറ്റയ്ക്കല്ല. മുസ്ലിം ലീഗിനെ അടക്കം ഒപ്പം കൂട്ടിയാണ്. ജോസ് കെ.മാണി ആദ്യം സ്ഥാനങ്ങള്‍ ഉപേക്ഷിക്കട്ടെ. എം.പി.വീരേന്ദ്രകുമാര്‍ മുന്നണിയിലേക്കു വന്നത് അങ്ങനെയാണ്.
മൂന്നു മുന്നണിയുമായി ജോസ് കെ.മാണി വിലപേശുന്നതായും കാനം പറഞ്ഞു. കടുത്ത നിലപാടെടുത്താല്‍ മുന്നണിയില്‍നിന്നു പുറത്തു പോവേണ്ടി വരില്ലേ എന്ന ചോദ്യത്തിന്, മുന്നണി എല്ലാവര്ക്കും വേണ്ടിയുള്ളതാണെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക