ഗോപാല്‍ ഇറ്റാലിയയെ ഗുജറാത്ത് ആംആദ്മി പാര്‍ട്ടി വൈസ് പ്രസിഡന്റായി നിയമിച്ചു. അടുത്തിടെ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന ഗോപാല്‍ ഇറ്റാലിയ ബിജെപിയുടെ രൂക്ഷ വിമര്‍ശകനാണ്. നേരത്തെ ഹാര്‍ദിക് പട്ടേലിന്റെ പട്ടിദാര്‍ അനാമത് ആന്ദോളന് സമിതിയുമായി (പിഎഎസ്) ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അദ്ദേഹം ഡൽഹി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഗോപാല്‍ റായിയുടെ സാനിധ്യത്തിലായിരുന്നു ആംആദ്മിയില്‍ ചേര്‍ന്നത്. നേരത്തെ ബിജെപി മന്ത്രിക്കെതിരെ ചെറുപ്പ് എറിഞ്ഞതുള്‍പ്പെടെ നിരവധി വിവാദങ്ങളില്‍പ്പെട്ട നേതാവായിരുന്നു ഗോപാല്‍ ഇറ്റാലിയ.
വിദ്യഭ്യാസമുള്ള നേതാക്കളുള്ള പാര്‍ട്ടിയായത് കൊണ്ടാണ് താന്‍ ആംആദ്മിയില്‍ ചേരുന്നതെന്നായിരുന്നു ഗോപാല്‍ റോയി പാര്‍ട്ടി പ്രവേശനത്തിനിടെ അറിയിച്ചത്. ഡൽഹിയിൽ ആംആദ്മി സര്‍ക്കാര്‍ എങ്ങനെയാണോ കാര്യങ്ങള്‍ നടപ്പാക്കിയത് അതേ രീതി ഗുജറാത്തിലും പ്രാവര്‍ത്തികമാക്കുകയാണ് തന്റെ ആഗ്രഹം. അഴിമതി – രഹിത സംവിധാനമാണ് ആഗ്രഹിക്കുന്നത്.
ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യ സൗകര്യങ്ങളും ആളുകള്‍ക്ക് സൗജന്യമായി ലഭ്യമാകുന്ന ഒരു ദര്‍ശനമാണ് ഡൽഹി ആംആദ്മി സര്‍ക്കാരിന്റേതെന്നും ഗോപാല്‍ ഇറ്റാലിയ വ്യക്തമാക്കി.
ഇഞ്ചിവെള്ളം കുടിച്ചാല്‍ കൊവിഡിനെ നേരിടാം: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്
പ്രതികരിക്കാൻ ഇവിടെ എഴുതുക