കറന്റ് ബില്ലിന്റെ വർധനവിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു മിക്കവരും രംഗത്ത് വന്നിരുന്നു. ബോളിവുഡ് താരങ്ങളിൽ പലരും വിഷയത്തിൽ അതിരൂക്ഷമായ വിമർശനം നടത്തിയിരുന്നു. ഇപ്പോഴിത ലഭിച്ച കറണ്ട് ബില്ലിനെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് താരം അര്‍ഷാദ് വാര്‍സിയും മുന്നോട്ട് വന്നിരിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. കറണ്ട് ബില്ല് അടക്കാനായി പെയിന്റിങ്ങുകൾ വിൽക്കേണ്ട അവസ്ഥയാണെന്നാണ് താരം ട്വീറ്റ് ചെയ്തത്.
നടന് വിജയ്യുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍
1.03 ലക്ഷം രൂപയാണ് വൈദ്യുതി ബില്ല് അടക്കാനായി അക്കൗണ്ടിൽ നിന്ന് പിൻവലിക്കപ്പെട്ടത്. അദാനിയുടെ വൈദ്യുതി ബില്ലടക്കാനായി എന്റെ പെയിന്റിങ്ങുകള്‍ നിങ്ങള്‍ വാങ്ങണം എന്ന അപേക്ഷയാണ് താരം ട്വിറ്ററിൽ കുറിച്ചത്. അടുത്ത മാസത്തെ ബില്ലിനായി എന്റെ കിഡ്നികള്‍ സൂക്ഷിക്കുകയാണെന്നും അര്‍ഷാദ് തന്റെ ട്വീറ്റിലൂടെ പരിഹസിച്ചു.
എന്നാൽ, അത് വില്‍ക്കുന്നതിന് മുമ്പ് നിങ്ങള്‍ എന്റെത് മാറ്റി വയ്ക്കു , എന്നാണ് നടി ടിസ്ക ചോപ്ര ട്വീറ്റിന് താഴെ നൽകിയിരിക്കുന്ന കമന്റ്. “എന്നെ ബില്ലിനുള്ള തുക കണ്ടെത്താന്‍ അനുവദിക്കൂ” എന്ന മറുപടിയും അര്‍ഷാദ് നല്‍കിയിട്ടുണ്ട്. താരത്തിന്റെ ട്വീറ്റ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. “നിങ്ങളുടെ പെയിന്റിങ് വാങ്ങണമെങ്കില്‍ ഞാന്‍ എന്റെ കിഡ്നി വില്‍ക്കേണ്ടി വരും” എന്ന് ഒരു ആരാധകന് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക