സുശാന്ത് സിങ് രജ്പുത് ഒരു ദിവസം കൊണ്ട് വെള്ളിത്തിരയിൽനിന്നും ജീവിതത്തിൽ നിന്ന് അപ്രത്യക്ഷനായപ്പോൾ അത് സിനിമ മോഹികളെ ആകമാനം നിരാശപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന് ആദരമർപ്പിച്ച് നടനും ഗായകനുമായ ആബിദ് അൻവർ ഒരുക്കിയ കവർ സോംഗ് ശ്രദ്ധേയമാകുന്നു. സുശാന്ത് ധോണിയായി എത്തിയ ‘എം എസ് ധോണി-ദി അൺ ടോൾഡ് സ്റ്റോറി’ എന്ന ചിത്രത്തിലെ ‘കോൻ തുജ്ഹേ’ എന്ന ഗാനത്തിന്റെ കവറാണ് ആബിദ് ഒരുക്കിയത്.
കന്നഡ നടന് സുശീല്‍ ഗൗഡയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
ജൂലൈ ഒന്നിനാണ് ഗാനം യൂട്യൂബ് വഴി റിലീസ് ചെയ്തത്. ആബിദ് തന്നെയാണ് കവർ സോംഗ് ആലപിച്ചിരിക്കുന്നത്. ഗാനത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ടെന്ന് ആബിദ് പറഞ്ഞു. അഭിഷേക് കണ്ണനാണ് ‘കോൻ തുജ്ഹേ’യുടെ ഡിഒപി. ധനുഷ് ഹരികുമാർ, ഷിജു എടിയത്തേരിലും കവർ സോംഗിന്റെ ഭാഗമായി.
സുശാന്ത് സിംഗിന്റെ ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയ സിനിമയായിരുന്നു എം എസ് ധോണി- ദി അൺ ടോൾഡ് സ്റ്റോറി. മികച്ച കഥാപാത്രങ്ങൾക്ക് ജീവനേകും മുൻപേയാണ് സിനിമാസ്വാദകരെ ഞെട്ടിച്ചുകൊണ്ടുള്ള ആ വിയോഗം.
സ്റ്റെഫി സേവ്യറുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായിക ഗീതു മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക