പ്രമുഖ കന്നഡ സിനിമ- സീരിയൽ താരവും ഫിറ്റ്നസ് ട്രെയിനറുമായ സുശീൽ ഗൗഡയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുപ്പത് വയസായിരുന്നു. മാണ്ഡ്യയിലെ വസതിയിലാണ് സുശീല്‍ ഗൗഡയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊവിഡിന്റെ ഉത്ഭവം അറിയാന്‍ നിങ്ങള്‍ക്കിവിടെ വരാം; ലോകാരോഗ്യസംഘടനയെ സ്വാഗതം ചെയ്ത് ചൈന
ജനപ്രിയ സീരിയലായ അന്തപുരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സുശീല്‍ ഗൗഡയായിരുന്നു. അടുത്തിടെ സിനിമയിലും സുശീല്‍ മുഖം കാണിച്ചു. ദുനിയ വിജയ് നായകനായ ‘സലഗ’ എന്ന ചിത്രത്തില്‍ പൊലീസുകാരന്റെ വേഷത്തിലാണ് സുശീല്‍ അഭിനയിച്ചത്. ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല.
ജെസിബി ഉപയോഗിച്ച് ആളെ അടിച്ചിട്ടു; ദൃശ്യങ്ങള്‍ പുറത്ത്
സുശീൽ ഗൗഡയുടെ മരണത്തിൽ കന്നഡ ടിവി- സിനിമാ രംഗത്തെ പ്രമുഖർ അനുശോചനം അറിയിച്ചു. സുശീലിന്റെ മരണവാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്ന് നടന് അമിത രംഗനാഥ് പറഞ്ഞു. ഏറെ ദുഖകരമായ വാര്‍ത്തയെന്നാണ് അനന്തപുര സീരിയലിന്റെ സംവിധായകന് അനുശോചന സന്ദേശത്തിലൂടെ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക