കാന്‍പൂരില്‍ എട്ട് പോലീസുകാരെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ പോലീസ് തിരയുന്ന കുറ്റവാളി വികാസ് ദുബെയ്ക്കൊപ്പം ഒളിവില്‍ കഴിഞ്ഞ സഹായിക്ക് കോവിഡ് സ്ഥിരീകരിച്ചു. ദുബെയ്ക്കൊപ്പമുണ്ടായിരുന്ന കാര്‍ത്തികേയ് എന്ന പ്രഭാതിനെ മറ്റ് രണ്ടുപേര്‍ക്കൊപ്പം ഹരിയാനയിലെ ഫരീദാബാദില്‍ നിന്നാണ് പോലീസ് ബുധനാഴ്ച രാവിലെ അറസ്റ്റുചെയ്തത്. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
യുഎസ്ബി ഉപയോഗിക്കുന്നവർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്!
ഇയാള്‍ക്കൊപ്പം പിടിയിലായ മറ്റു രണ്ടുപേരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഫരീദാബാദിലെ ഒരു വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക