ന്യൂഡല്‍ഹി: രാജ്യത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോള്‍ വില മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ഡീസലിന് ഇന്ന് 11 പൈസയാണ് വര്‍ധിച്ചത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍-ഡീസല്‍ വിലകള്‍ തമ്മിലുള്ള അന്തരം വര്‍ധിച്ചു. കഴിഞ്ഞ മാസം തന്നെ പെട്രോള്‍ വിലയെ ഡീസല്‍ വില മറികടന്നിരുന്നു.
ഡല്‍ഹിയില്‍ ഇന്ന് മുതല്‍ ഡീസല്‍ വില ലിറ്ററിന് 81.05 രൂപയാണ്. നേരത്തെ ലിറ്ററിന് 80.94 രൂപയായിരുന്നു. അതേസമയം പെട്രോള്‍ വില മാറ്റമില്ലാതെ ലിറ്ററിന് 80.43 രൂപയായി തുടരുന്നു. ഡല്‍ഹി കൂടാതെ മറ്റ് മെട്രോ നഗരങ്ങളിലും ഡീസല്‍ വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി.
ലോക്ക്ഡൗണിന് ശേഷം പെട്രോള്‍, ഡീസല്‍ വിലകള്‍ യഥാക്രമം 9.5 രൂപയും 11.5 രൂപയും ഇതിനോടകം വര്‍ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക