കേരളം സമൂഹവ്യാപനത്തിന്റെ വക്കിലെന്ന് മുഖ്യമന്ത്രി. മലപ്പുറം, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. അടുത്തത് സമൂഹവ്യാപനമാണെന്നും ഇത് തടയുന്നതിനായി ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാത്രമല്ല, സമ്പർക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വളരെയധികം വർധിച്ചിട്ടുണ്ട്. കോഴിക്കോട് ഏറ്റവും കൂടുതൽ കേസുകൾ തൂണേരി പഞ്ചായത്തിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവിടെ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. രണ്ടുപേരിൽ നിന്ന് 53 പേർക്കാണ് രോഗം ഇവിടെ സ്ഥിരീകരിച്ചത്.
കേരളത്തിൽ 19 പുതിയ ഹോട്ട്സ്പോട്ടുകള്‍; ഹോട്ട്സ്പോട്ടുകളുടെ എണ്ണം 227 ആയി
ആലപ്പുഴയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 34 പേരിൽ 15പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടി. പൂന്തുറ, പുല്ലുവിട, പൊട്ടക്കൽ, വെങ്ങാനൂർ എന്നിവിടങ്ങളിലാണ് ക്ലസ്റ്ററുകൾ. അഞ്ചുതെങ്ങ്, പാറശാല ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും പുതിയ കണ്ടെയ്ൻമെന്റ് സോണുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തും. ക്ലസ്റ്ററുകളിൽ കോവിഡ് പടരുന്നതാണ് മൂന്നാം ഘട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക