കോവിഡ് വ്യാപനം മൂലം വീട്ടിലാണ് എല്ലാവരും. താരങ്ങളും അക്കൂട്ടത്തിൽ പെടും. ഒഴിവ് വേളയില്‍ പലരും പലതരത്തിലാണ് ജീവിതം ആനന്ദകരമാക്കുന്നത്. അക്കൂട്ടത്തിലൊന്നാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും തമ്മിലുള്ള ഫോണ്‍ കോള്‍. “ഹലോ…പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ??… എന്നെ ഓർമ്മയുണ്ടോ??… ഞാൻ പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന ജയസൂര്യയാണ് ഹേ… മനസിലായില്ലേ..???” എന്നാണ് ഫോണ്‍ വിളിക്കുന്ന ചിത്രത്തോടൊപ്പം ജയസൂര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സംഭാഷണം.
https://www.instagram.com/p/CCleOqTntlr/?utm_source=ig_embed
ഈ ചങ്ങാതിയെ ഒരിക്കലും നന്നാക്കാനാവില്ലെന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബനും ഇതേ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സിനിമാക്കപ്പുറത്തും വളരെ നല്ല സുഹൃത്തുക്കളാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും. ഇരുവരും ഒന്നിച്ച് നിരവധി ചിത്രങ്ങളിലും എത്തിയിട്ടുണ്ട്.
പ്രശസ്ത വാദ്യ കലാകാരനായ ചെറുതാഴം രാമചന്ദ്രൻ ചികിത്സാ സഹായം തേടുന്നു
https://www.facebook.com/KunchackoBoban/photos/a.300267316792413/1682107738608357/?type=3
പ്രതികരിക്കാൻ ഇവിടെ എഴുതുക